25 Jun 2023
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- നാം എപ്പോഴും നമ്മുടെ ശരീരം നിശ്ചലമായി സൂക്ഷിക്കുകയും മനസ്സിനെ എല്ലായിടത്തും സഞ്ചരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ ഈ പൊതു ശീലത്തിന് വിപരീതമാണ് നാം ചെയ്യേണ്ടത്. നിങ്ങളുടെ മനസ്സ് നിശ്ചലമായി നിലനിറുത്തുകയും ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശരീരത്തിന് നല്ല ആരോഗ്യം നൽകിക്കൊണ്ട് രക്തചംക്രമണം നടക്കുന്നതിന് ഉണർന്നിരിക്കുന്നിടത്തോളം (awaken state) കഴിയുന്നത്ര ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നതിനായി നിങ്ങളുടെ ശരീരത്തിന്റെ അവയവങ്ങൾ നിരന്തരം ചലിപ്പിക്കുകയും വേണം. നിങ്ങൾ മനസ്സിനെ എല്ലായിടത്തും നിരന്തരം ചലിപ്പിക്കാൻ അനുവദിക്കുകയാണെങ്കിൽ, മനസ്സ് ദുർബലമാവുകയും രോഗബാധിതമാവുകയും ചെയ്യും. മനസ്സ് ചലിക്കുന്നില്ലെങ്കിൽ മനസ്സും ശക്തമാകും, ശരീരം ചലിച്ചാൽ ശരീരം നല്ല ആരോഗ്യത്തോടെയും ശക്തമാകും. നല്ല ആത്മീയ ഫലം നേടുന്നതിന് നിങ്ങൾക്ക് ശക്തമായ ശരീരത്തിൽ ശക്തമായ മനസ്സ് ഉണ്ടായിരിക്കണം. ഈ ഫോർമുല ലൗകിക ജീവിത വിജയത്തിനും ബാധകമാണ്!
★ ★ ★ ★ ★